പാലാ രൂപത മിഷനറി സംഗമം മെയ് 10 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോന പളളിയിൽ: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വച്ച് നടക്കുന്ന മഹാ മിഷനറി സംഗമത്തെ കുറിച്ച് വിശദീകരിക്കാനായി പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലെറങ്ങാട്ട് വിളിച്ചുചേർത്ത പത്രസമ്മേളനം 

പാലാ രൂപതയിൽ നിന്നുളള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ്.
“നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേ കുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ 12000 ത്തിലേറെ സന്യാസിനിമാർ! ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങൾ! ഇവരിൽ തന്നെ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം നടത്തുന്നവർ രൂപതാംഗങ്ങളായ 30 ൽ പരം മെത്രാൻമാർ. പാലാ രൂപതയുടെ അഭിമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം ജീവിക്കുന്ന ഈ മിഷനറിമാർ, അപരനോടുളള കരുതലിന്റെ രൂപമായും ആരുമില്ലാത്തവർക്കും പീഢിതർക്കും പ്രത്യാശയുടെ ക്രിസ്തുസ്നേഹം പകരുന്ന നന്മയുളള മനുഷ്യരായും നിറഞ്ഞുനിൽക്കുന്നു.
രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഒരു മിഷനറി സംഗമത്തിന് നമ്മൾ ഒരുങ്ങുകയാണ്.
2025 മെയ് 10 ന് പ്രവിത്താനം മാർ ആഗസ്തിനോസ് ഫൊറോന ദൈവാലയമാണ് അതിനുളള വേദി.
സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും, പാലാ രൂപതയ്ക്കുളളിൽ ശുശ്രൂഷ ചെയ്യുന്ന രൂപതാംഗങ്ങളായ എല്ലാ വൈദികരും സിസ്റ്റേഴ്സും വിവിധ സന്യാസ സമൂഹങ്ങളിൽപ്പെട്ട വൈദികരും സന്യസ്തരും ഉൾപ്പെടെ ഏകദേശം 4000 ആളുകൾ മിഷനറി സംഗമത്തിൽ പങ്കെടുക്കുന്നു.
രാവിലെ 8.00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു. 9.15 നു പരി. കുർബാനക്ക് ഒരുക്കമായുളള പ്രദക്ഷിണം. തുടർന്ന് 9.30 നു വി. കുർബാന. കുർബാനയിൽ 14 ൽ പരം മെത്രാൻമാർ പങ്കെടുക്കുന്നു. 11.15 നു പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ അഭിവന്ദ്യ പിതാക്കന്മാരും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും MP, MLA തുടങ്ങിയ ജനപ്രതിനിധികളും, വിവിധ സന്യാസസമൂഹങ്ങളുടെ Superior Generals, Provincial Superiors എന്നിവരും പങ്കെടുക്കുന്നു. 1.00 മണിക്ക് എല്ലാവർക്കുമായി സ്നേഹവിരുന്ന് ഉണ്ടായിരിക്കും. പ്രവിത്താനം സ്കൂളിന്റെ മുൻവശത്തായും ഓഡിറ്റോറിയത്തിന്റെ വശങ്ങളിലും, പളളിയുടെ പുറകുഭാഗത്തായും വാഹനംപാർക്ക് ചെയ്യുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടി ക്കൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോർജ് വേളൂപ്പറമ്പിൽ, ഫാ. ആന്ററണി കൊല്ലിയിൽ, ഫാ. തോമസ് പുതുപ്പറമ്പിൽ, സി. ഡെയ്‌സി ചൊവ്വേ ലിക്കുടിയിൽ, ടി. ടി മൈക്കിൾ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. ജോസഫ് പൊയ്യാനി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.