Sunburst Over River

Category: Uncategorized

  • ഫാ. ജോർജ് പോളച്ചിറകുന്നുംപുറത്തിന് യാത്രയയപ്പ് നൽകി

    പ്രവിത്താനം: കാവുങ്കണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളിയുടെ പുതിയ വികാരിയായി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ച ഫാ.ജോർജ് പോളച്ചിറ കുന്നുംപുറത്തിന് പ്രവിത്താനം പള്ളികമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ്  നൽകി.പ്രവിത്താനം പള്ളി സഹവികാരിയായി കഴിഞ്ഞ ഒന്നര വർഷമായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. പ്രവിത്താനം ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ ഫാ. ജോർജ് പോളച്ചിറ കുന്നുംപുറത്തിന്റെ സേവനം നിസ്തുലമാണെന്ന് വികാരി ഫാ. ജോർജ് വേളുപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ഇടവകയിലെ വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും ചുമതല വഹിച്ചു വരികയായിരുന്ന ഫാ.പോളച്ചിറ…

  • വിശ്വാസപരിശീലന വാർഷിക പരീക്ഷ: 10, 12 ക്ലാസുകളിൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സൺഡേ സ്കൂളിന് മികച്ച വിജയം

    പന്ത്രണ്ടാം ക്ലാസിൽ മൂന്ന് എ പ്ലസ് ;പത്താം ക്ലാസിൽ രണ്ട് എ പ്ലസ് പ്രവിത്താനം : രൂപതാതലത്തിൽ നടന്ന ഈ വർഷത്തെ വിശ്വാസപരിശീലന വാർഷിക പരീക്ഷയിൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സൺഡേസ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. പ്ലസ് ടുവിൽ മൂന്ന് വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡും, ആറു വിദ്യാർത്ഥികൾ എ ഗ്രേഡും കരസ്ഥമാക്കി. പത്താം ക്ലാസിൽ രണ്ട് കുട്ടികൾ എ പ്ലസ് ഗ്രേഡിനും 7 വിദ്യാർത്ഥികൾ എ…