സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജോബി ജോസഫ് കരിമാന്തടത്തിൽ
സോനാ ഷാജി അഞ്ചുകണ്ടത്തിൽ

പ്രവിത്താനം :സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലേക്കുള്ള പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി.ടി.എ. പ്രസിഡണ്ടായി ജോബി ജോസഫ് കരിമാന്തടം, എം.പി.ടി.എ. പ്രസിഡണ്ടായി സോനാ ഷാജി അഞ്ചുകണ്ടത്തിൽ എന്നിവരെ തെരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ രക്ഷകർത്താക്കളെ പ്രതിനിധീകരിച്ച് ബിജു ജോസഫ് കണ്ടത്തിൽ (വൈ. പ്രസിഡന്റ്‌ ), തോമസ് ജോസഫ് വട്ടപ്പലം, ജിജി സിന്റോ ഔസേപ്പ് പറമ്പിൽ, വിൻസന്റ് തോമസ് കട്ടക്കാതടത്തിൽ, മീന ജോബി തെങ്ങുംപള്ളിൽ, ഡെയ്സ് ഡൊമിനിക് കവിയിൽ കളപ്പുരക്കൽ എന്നിവർ അംഗങ്ങളാണ്.
കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രിൻസിപ്പൽ ജിജി ജേക്കബ്, ഖജാൻജിയായി ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾക്കും,മുൻ വർഷങ്ങളിൽ പി.ടി.എ. യ്ക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് ജിസ്മോൻ ജോസ്, എം.പി.ടി.എ.പ്രസിഡന്റ് ജാൻസി ജോസഫ്,കമ്മറ്റി അംഗങ്ങൾ എന്നിവർക്കും സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളൂപറമ്പിൽ ആശംസകൾ അർപ്പിച്ചു.