എസ്.എസ്.എൽ.സി. പരീക്ഷയിൽ പ്രവിത്താനം സെന്റ് മൈക്കിൾസിന് അത്യുജ്വല വിജയം

പ്രവിത്താനം :  പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ എസ്. എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷയെഴുതിയ 72 കുട്ടികളിൽ 22 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 6 കുട്ടികൾ 9 വിഷയത്തിന് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.

തുടർച്ചയായി 100% വിജയം കരസ്ഥമാക്കുന്ന പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഇത്തവണ ആകെ പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഫുൾ എ പ്ലസ് കളുടെ നിരക്കിൽ   സമീപപ്രദേശങ്ങളിലെ മറ്റു സ്കൂളുകളെക്കാൾ ഏറെ മുമ്പിലാണ്. പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ വിജയശതമാനത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി എന്നുള്ളത് ഈ വർഷത്തെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾ

Malavika Akhil
Aneettamol Vincent
Abhishek C A
Elbiya Binoy
Asish Boby
Ann Mary Wilson
Kalidhas Shibu
Maris Michael
Martin S Areekattu
Christo Thomas Cherukara
Christan Shaji
Cen Abraham Jissmon
Joseph Neo Bince
Johann George
Jilsa Thomas
Bhadra Anilraj
Maria Somy
Chinmaya Jayesh
Febin T Saju
Nandhana P.
Diya S Palamattom
Tom V Joy

9 വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾ

Angel Maria Aji
Alanya Ullas
Abhinandana T Ullas
Gautham V J
Angelin Theres Joji
Hima Treasa Joju

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും,പരീക്ഷയ്ക്ക് ഒരുക്കിയ അധ്യാപകരെയും, പ്രോത്സാഹനം നൽകിയ മാതാപിതാക്കളെയും  സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അഭിനന്ദിച്ചു.