സെന്റ് അഗസ്റ്റിൻസ് എൽ.പി.,സെന്റ് മൈക്കിൾസ് എച്ച്.എസ്. സ്കൂളുകൾക്ക് പുതിയ നേതൃത്വം

ജിനു ജെ.വല്ലനാട്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ; ബാബു ജോസഫ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ.അജി വി. ജെ. കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്റർ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ആയി അജി വി.ജെ. യുടെ സേവനകാലം സ്കൂളിന്റെ  പുരോഗതിയുടെ നാളുകൾ ആയിരുന്നു എന്ന് മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അഭിപ്രായപ്പെട്ടു. രണ്ടുവർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം കടനാട് സെന്റ് സെബാസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററായി സ്ഥലം മാറി പോകുന്ന ഹെഡ്മാസ്റ്റർ അജി വി.ജെ. യ്ക്ക്  യാത്രയപ്പു നൽകിയ  യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവിത്താനം സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ച അജി സാറിന്  പുതിയ ചുമതലയിൽ ഏറെ ശോഭിക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റ ഇടവകാംഗം കൂടിയായ ജിനു ജെ. വല്ലനാട്ട്, സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ട ബാബു ജോസഫ് എന്നിവർക്ക് യോഗത്തിൽ അനുമോദനങ്ങൾ നേർന്നു.

യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്, പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം.പി.ടി.എ. പ്രസിഡന്റ് ജാൻസി ജോസഫ്, പാരിഷ് ട്രസ്റ്റീ ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ, സ്റ്റാഫ്‌ അംഗങ്ങളായ ജോജിമോൻ ജോസ്,സി. ആൻസി ടോം എന്നിവർ സംസാരിച്ചു.