ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി. നിർവഹിച്ചു.

പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജോസ് കെ മാണി എം.പി. നിർവഹിച്ചപ്പോൾ

പ്രവിത്താനം: സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി ജംഗ്ഷനിൽ ജോസ് കെ മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജോസ് കെ മാണി എം.പി. നിർവഹിച്ചു.

അനുദിനം വികസന പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന പ്രവിത്താനത്തിന്റെ ഭാവി കൂടുതൽ പ്രകാശപൂരിതമാകട്ടെ എന്ന് ജോസ് കെ മാണി എം.പി. ആശംസിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ളാക്കൽ, നിർമ്മല ജിമ്മി, ഫൊറോന പള്ളി വികാരി ഫാ. ജോർജ് വേളുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളി, ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. ആന്റു കൊല്ലിയിൽ, മാത്യു തറപ്പേൽ, എ.റ്റി. ജോസഫ്, ഫൊറോന പള്ളി കൈക്കാരന്മാരായ ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ, മാത്യൂസ് പുതിയടം, ജോണി പൈക്കാട്ട്,ജോഫ് വെള്ളിയേപ്പള്ളി, മറ്റു ജനപ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു

വീഡിയോ കാണാം