USS പരീക്ഷയിൽ ചരിത്രവിജയം നേടി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ

9 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിനും യോഗ്യത

പ്രവിത്താനം : കേരള പരീക്ഷാഭവൻ പൊതു വിദ്യാഭ്യാസ മേഖലയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ നടത്തുന്ന USS പരീക്ഷയിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.

വർഷംതോറും 1500 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്ന പരീക്ഷയിൽ ചരിത്രത്തിൽ ആദ്യമായി ഈ വർഷം സ്കൂളിലെ 9 വിദ്യാർഥികൾ യോഗ്യത നേടി.USS പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാമിലേക്ക് സ്കൂളിൽ നിന്നും അശ്വിൻ പ്രശാന്ത് അർഹനായി.

കഴിഞ്ഞ അധ്യയന വർഷം പ്രത്യേക പരിശീലനക്ലാസുകളും മോഡൽ പരീക്ഷകളും ഉൾപ്പെടുത്തി  സ്കൂളിൽ നടത്തിയ തീവ്ര പരിശീലന പരിപാടിയാണ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് ഹെഡ്മാസ്റ്റർ അജി വി. ജെ. പറഞ്ഞു.

സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അഭിനന്ദിച്ചു.

സ്കോളർഷിപ്പിന് അർഹരായവർ

ഗിഫ്റ്റഡ് ചൈൽഡ്

അശ്വിൻ പ്രശാന്ത്
മാധവ് എസ്. നായർ
എലിസബത്ത് റോസ് ജോബി
അലോണ ജേക്കബ്
ആൻജോ മാർട്ടിൻ ജോജി
അഭിഷ്ണ സഞ്ജയൻ
ആർദ്ര സോറിൻ
ഹരിശങ്കർ ആർ.
റിന്റു ബിനോയ്‌