
പ്രവിത്താനം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. 100% വിജയം നേടിയ സയൻസ് ബാച്ചിൽ 8 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 6 വിദ്യാർത്ഥികൾ 5 വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 1200 ൽ 1195 മാർക്ക് കരസ്ഥമാക്കി സാനിയ ജോസഫ് സയൻസ് ബാച്ചിൽ സ്കൂൾ ടോപ്പർ ആയി.
97 ശതമാനം വിജയം നേടിയ കൊമേഴ്സ് ബാച്ചിൽ 8 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 2 വിദ്യാർത്ഥികൾ 5 വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.1182 മാർക്ക് നേടിയ റോഷൻ രാജേഷ് ആണ് കൊമേഴ്സ് വിഭാഗത്തിൽ സ്കൂൾ ടോപ്പർ ആയത്.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും ഭവനങ്ങൾ സന്ദർശിച്ച്,ഓരോ കുട്ടിയെയും വ്യക്തിപരമായി മനസ്സിലാക്കി രൂപകൽപ്പന ചെയ്ത് നടത്തിയ ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് സ്കൂളിന് മികച്ച വിജയം നേടിത്തന്നതെന്ന് പ്രിൻസിപ്പൽ ജിജി ജേക്കബ് പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അഭിനന്ദിച്ചു.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ സയൻസ് വിഭാഗം വിദ്യാർഥികൾ








മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കോമേഴ്സ് വിഭാഗം വിദ്യാർഥികൾ








5 വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയവർ (സയൻസ്)






5 വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയവർ ( കൊമേഴ്സ്)


പാർവതി പ്രകാശ്




