Sunburst Over River

Author: brightmediaoffice

  • സ്കൂൾ പ്രവർത്തനങ്ങളുടെ അടിത്തറ സുശക്തമായ മാസ്റ്റർ പ്ലാൻ : മാണി സി. കാപ്പൻ എം.എൽ.എ

    സ്കൂൾ പ്രവർത്തനങ്ങളുടെ അടിത്തറ സുശക്തമായ മാസ്റ്റർ പ്ലാൻ : മാണി സി. കാപ്പൻ എം.എൽ.എ

    പ്രവിത്താനം : സുശക്തമായ മാസ്റ്റർപ്ലാനിൽ അടിത്തറയിട്ട പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിന് മുതൽക്കൂട്ടാകുമെന്ന് എം.എൽ.എ. മാണി സി. കാപ്പൻ അഭിപ്രായപ്പെട്ടു.പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻ എൽ.പി. സ്കൂളിന്റെയും ഈ വർഷത്തെ അക്കാദമിക് – നോൺ അക്കാദമിക് പ്രവർത്തനങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത വ്യക്തികേന്ദ്രീകൃതവും സമഗ്രവുമായ മാസ്റ്റർ പ്ലാനുകൾ ആധുനിക വിദ്യാഭ്യാസ രീതിയിൽ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ…

  • സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.

    സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.

    പ്രവിത്താനം :സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലേക്കുള്ള പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.പി.ടി.എ. പ്രസിഡണ്ടായി ജോബി ജോസഫ് കരിമാന്തടം, എം.പി.ടി.എ. പ്രസിഡണ്ടായി സോനാ ഷാജി അഞ്ചുകണ്ടത്തിൽ എന്നിവരെ തെരഞ്ഞെടുത്തു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ രക്ഷകർത്താക്കളെ പ്രതിനിധീകരിച്ച് ബിജു ജോസഫ് കണ്ടത്തിൽ (വൈ. പ്രസിഡന്റ്‌ ), തോമസ് ജോസഫ് വട്ടപ്പലം, ജിജി സിന്റോ ഔസേപ്പ് പറമ്പിൽ, വിൻസന്റ് തോമസ് കട്ടക്കാതടത്തിൽ, മീന ജോബി തെങ്ങുംപള്ളിൽ, ഡെയ്സ് ഡൊമിനിക് കവിയിൽ കളപ്പുരക്കൽ എന്നിവർ അംഗങ്ങളാണ്.കമ്മിറ്റിയുടെ…

  • ബാല്യത്തിൽ മൊട്ടിട്ട ആഗ്രഹമാണ് തന്നെ ചലച്ചിത്രകാരൻ ആക്കിയത്: സംവിധായകൻ ബ്ലെസ്സി

    ബാല്യത്തിൽ മൊട്ടിട്ട ആഗ്രഹമാണ് തന്നെ ചലച്ചിത്രകാരൻ ആക്കിയത്: സംവിധായകൻ ബ്ലെസ്സി

    പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. വാർഷിക പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും മലയാളത്തിൻ്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സി നിർവഹിച്ചു. കേവലം ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ മനസ്സിൽ മൊട്ടിട്ട സിനിമാസംവിധായകനാകണമെന്ന ആഗ്രഹത്തെ പിൻചെന്ന് നടത്തിയ പരിശ്രമങ്ങളാണ് ഒരു ചലച്ചിത്രകാരനിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ചെറുപ്പത്തിൽത്തന്നെ വലിയ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാനും അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സ്നേഹം രുചിയായി അനുഭവിക്കുമ്പോഴാണ് കുഞ്ഞുങ്ങൾ മറ്റ്…

  • ഫാ. ജോർജ് പോളച്ചിറകുന്നുംപുറത്തിന് യാത്രയയപ്പ് നൽകി

    പ്രവിത്താനം: കാവുങ്കണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളിയുടെ പുതിയ വികാരിയായി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ച ഫാ.ജോർജ് പോളച്ചിറ കുന്നുംപുറത്തിന് പ്രവിത്താനം പള്ളികമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ്  നൽകി.പ്രവിത്താനം പള്ളി സഹവികാരിയായി കഴിഞ്ഞ ഒന്നര വർഷമായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. പ്രവിത്താനം ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ ഫാ. ജോർജ് പോളച്ചിറ കുന്നുംപുറത്തിന്റെ സേവനം നിസ്തുലമാണെന്ന് വികാരി ഫാ. ജോർജ് വേളുപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ഇടവകയിലെ വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും ചുമതല വഹിച്ചു വരികയായിരുന്ന ഫാ.പോളച്ചിറ…

  • ചുറ്റുമുള്ളവരിലേക്ക് ദൃഷ്ടി അയക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ:കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ്.

    പ്രവിത്താനം : ധാർമികതയിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ ഉന്നത വിജയം കരസ്ഥമാക്കുന്ന വ്യക്തികൾ പൂർണ്ണതയിലേക്കുള്ള യാത്രയിൽ ആണെന്നും അവർ ചുറ്റുമുള്ളവരിലേക്ക് തങ്ങളുടെ കണ്ണുകൾ പായിക്കുമ്പോൾ യഥാർത്ഥ മനുഷ്യരായി തീരുന്നുവെന്നും കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐ.എ.എസ്. അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ 2025- ൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി.,പ്ലസ് ടു, പ്ലസ് വൺ,എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു.…

  • സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം

    പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പാലാ ഡി.വൈ.എസ്.പി. കെ സദൻ ഉദ്ഘാടനം ചെയ്തു. ബാല്യകാലം മുതൽ നല്ല ശീലങ്ങൾ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് വളരാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളിൽ കൂടുതൽ സമയം വ്യാപരിക്കുമ്പോൾ ധാർമികത കൈവിടരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികളെയും അവധിക്കാലത്ത് സ്കൂൾ നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോർജ്…

  • സെന്റ് അഗസ്റ്റിൻസ് എൽ.പി.,സെന്റ് മൈക്കിൾസ് എച്ച്.എസ്. സ്കൂളുകൾക്ക് പുതിയ നേതൃത്വം

    ജിനു ജെ.വല്ലനാട്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ; ബാബു ജോസഫ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ.അജി വി. ജെ. കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്റർ പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ആയി അജി വി.ജെ. യുടെ സേവനകാലം സ്കൂളിന്റെ  പുരോഗതിയുടെ നാളുകൾ ആയിരുന്നു എന്ന് മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അഭിപ്രായപ്പെട്ടു. രണ്ടുവർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം കടനാട് സെന്റ് സെബാസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററായി സ്ഥലം മാറി പോകുന്ന…

  • വിശ്വാസപരിശീലന വാർഷിക പരീക്ഷ: 10, 12 ക്ലാസുകളിൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സൺഡേ സ്കൂളിന് മികച്ച വിജയം

    പന്ത്രണ്ടാം ക്ലാസിൽ മൂന്ന് എ പ്ലസ് ;പത്താം ക്ലാസിൽ രണ്ട് എ പ്ലസ് പ്രവിത്താനം : രൂപതാതലത്തിൽ നടന്ന ഈ വർഷത്തെ വിശ്വാസപരിശീലന വാർഷിക പരീക്ഷയിൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സൺഡേസ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. പ്ലസ് ടുവിൽ മൂന്ന് വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡും, ആറു വിദ്യാർത്ഥികൾ എ ഗ്രേഡും കരസ്ഥമാക്കി. പത്താം ക്ലാസിൽ രണ്ട് കുട്ടികൾ എ പ്ലസ് ഗ്രേഡിനും 7 വിദ്യാർത്ഥികൾ എ…

  • ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി പ്രവിത്താനം സെന്റ് മൈക്കിൾസ്

    പ്രവിത്താനം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി  സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. 100% വിജയം നേടിയ സയൻസ് ബാച്ചിൽ 8 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 6 വിദ്യാർത്ഥികൾ 5 വിഷയങ്ങൾക്കും  എ പ്ലസ് കരസ്ഥമാക്കി. 1200 ൽ 1195 മാർക്ക് കരസ്ഥമാക്കി സാനിയ ജോസഫ് സയൻസ് ബാച്ചിൽ സ്കൂൾ ടോപ്പർ ആയി. 97 ശതമാനം വിജയം നേടിയ കൊമേഴ്സ് ബാച്ചിൽ 8 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 2…

  • USS പരീക്ഷയിൽ ചരിത്രവിജയം നേടി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ

    9 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിനും യോഗ്യത പ്രവിത്താനം : കേരള പരീക്ഷാഭവൻ പൊതു വിദ്യാഭ്യാസ മേഖലയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ നടത്തുന്ന USS പരീക്ഷയിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം. വർഷംതോറും 1500 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്ന പരീക്ഷയിൽ ചരിത്രത്തിൽ ആദ്യമായി ഈ വർഷം സ്കൂളിലെ 9 വിദ്യാർഥികൾ യോഗ്യത നേടി.USS പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻസ്…